ബ്രിസ്ബെയിൻ സീറോ മലബാർ ഇടവക മലയാളം കലോത്സവം സഘടിപ്പിച്ചു

ബ്രിസ്ബെയിൻ സീറോ മലബാർ ഇടവക മലയാളം കലോത്സവം സഘടിപ്പിച്ചു

ബ്രിസ്ബെയിൻ: ബ്രിസ്ബെയിൻ സൗത്തിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിലെ മലയാളം സ്കൂളിൽ മലയാളം കലോത്സവം സഘടിപ്പിച്ചു. അടുത്തിടെ നടന്ന കലോത്സവത്തിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. 2012 ഏപ്രിലിൽ നൂറോളം കുട്ടികളും ഏഴ് അധ്യാപകരുമായി ബ്രിസ്ബെയിനിൽ 'പ്രിയ മലയാളം' എന്ന പേരിൽ ആരംഭിച്ച പ്രസ്ഥാനം 2013 ൽ കത്തോലിക്ക സമൂഹം ഏറ്റെടുക്കുകയായിരുന്നു.



സീറോ മലബാർ സഭയുടെ കീഴിലുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 150 ഓളം കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ ക്ലാസുകൾ നൽകുന്നു. ഭാഷ പഠനത്തോടൊപ്പം കുട്ടികളുടെ സർ​ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്  മലയാളം കലോത്സവം സഘടിപ്പിച്ചത്. കഥപറച്ചിൽ, പ്രസം​ഗം, പാട്ട്, ഉപന്യാസം എന്നീ ഇനങ്ങളിൽ ഏകദേശം 40 ഓളം കുട്ടികൾ പങ്കെടുത്തു. ഇടവക വികാരി എബ്രഹാം നാടുകുന്നേൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇടവക ദിനത്തോടനുബന്ധിച്ച് വൈകിട്ട് നടന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.