ഗള്‍ഫ് വ്യോമയാന മേഖലയില്‍ വരാനിരിക്കുന്നത് 296,000 പുതിയ തൊഴിലവസരങ്ങളെന്ന് ബോയിങ്

ഗള്‍ഫ് വ്യോമയാന മേഖലയില്‍ വരാനിരിക്കുന്നത് 296,000 പുതിയ തൊഴിലവസരങ്ങളെന്ന് ബോയിങ്

ദുബായ്: മധ്യപൗരസ്ത്യ ദേശത്തെ വ്യോമയാന മേഖലയില്‍ അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നും അതില്‍ പകുതിയോളം (45 ശതമാനം) വൈഡ് ബോഡി വിമാനങ്ങളായിരിക്കുമെന്നും പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്.

ബോയിങ് കമ്പനി പുറത്തിറക്കിയ കൊമേഴ്സ്യല്‍ മാര്‍ക്കറ്റ് ഔട്ട്ലുക്ക് (സിഎംഒ) പ്രവചനമനുസരിച്ച്, ആഗോള വ്യോമയാന വ്യവസായത്തില്‍ പുതിയ 2,277,000 തൊഴിലവസരങ്ങളുണ്ടാകും. അതില്‍ 13 ശതമാനം (296,000) മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലായിരിക്കും.

2023 നും 2024 നും ഇടയില്‍ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകള്‍ക്കു നല്‍കുന്ന വാണിജ്യ വിമാനങ്ങളുടെ എണ്ണം 3,025 ആയിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, അതില്‍ 1,570 ചെറുവിമാനങ്ങള്‍, 1,350 വൈഡ്ബോഡി, 70 ചരക്ക് വിമാനം, 35 പ്രാദേശിക ജെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

'സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി വിമാന യാത്രയും ചരക്ക് ആവശ്യവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2042 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റിലെ ചരക്ക് വിമാനങ്ങളുടെ എണ്ണം ഇരട്ടിയായി, അതായത് 180 ജെറ്റുകളായി ഉയരുമെന്ന് ബോയിങ് പറഞ്ഞു.

നിലവിലുള്ള പ്രധാന വിമാനക്കമ്പനികള്‍ അതിവേഗം റൂട്ടുകള്‍ വികസിപ്പിക്കുകയും നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പുതിയ എയര്‍ലൈനുകള്‍ കടന്നു വരികയും ചെയ്യുന്നു. ഈ മേഖലയിലെ പല എയര്‍ലൈനുകളും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ കാര്യക്ഷമമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഹബ്ബുകളായി മാറിയെന്നും ബോയിങ്ങിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഡാരന്‍ ഹള്‍സ്റ്റ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.