മന്ത്രി ജി സുധാകരൻ നടത്തിയ പ്രസ്താവന സോഷ്യൽമീഡിയയിൽ വിവാദ തരംഗമുയർത്തുന്നു

മന്ത്രി ജി സുധാകരൻ നടത്തിയ  പ്രസ്താവന  സോഷ്യൽമീഡിയയിൽ  വിവാദ തരംഗമുയർത്തുന്നു

കൊച്ചി : കാരുണ്യവും സ്‌നേഹവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി വളരുന്നതെന്നും ഇസ്ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങളായി മാറിയെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വിവാദ തരംഗമായി. 2017 മെയ് മാസം ആലപ്പുഴയിൽ നടന്ന റാവുത്തർ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിനിടയിലാണ് ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം ഉന്നയിച്ചത്.

‘ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന വർത്തമാനകാല ചിന്ത പ്രവാചക ചിന്തയാണെന്നാണ് അടുത്ത കാലത്തായുള്ള റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് മതങ്ങളുടെയെല്ലാം ആകർഷശക്തി നഷ്ടപ്പെട്ടു. ജീവകാരുണ്യവും സ്നേഹവുമില്ലാതെ യാന്ത്രികവും ആവർത്തനവിരസവുമായ ആചാരണങ്ങളാണ് മറ്റ് മതങ്ങളിൽ ഉള്ളത്. ഹിന്ദു, ക്രിസ്ത്യൻ എന്നീ മതങ്ങൾ വലുതാണ്. പക്ഷേ, അതിന്റെ ഒരു ആകർഷണം നഷ്ടപ്പെട്ടു. അനുകമ്പ തീരെ ഇല്ലാതായി. 2075 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള മതം ഇസ്ലാം ആയി മാറുമെന്നും'  അദ്ദേഹം പറഞ്ഞു.

നിരവധി ഹിന്ദു ക്രിസ്ത്യൻ സംഘടനകൾ ഈ വിഷയം ഏറ്റെടുത്ത് പ്രതികരിക്കുവാൻ തുടങ്ങി. ലോകത്തെ വിറപ്പിച്ച ഭീകര തീവ്രവാദിയായ ബിൻലാദനെ പുകഴ്ത്തി കവിത എഴുതിയ സുധാകരൻ ആദ്യമായിട്ടല്ല ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.