റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ചില്‍; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന് പുടിന്‍ അംഗീകാരം നല്‍കി

റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ചില്‍; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന് പുടിന്‍ അംഗീകാരം നല്‍കി

മോസ്‌കോ: റഷ്യയില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന് അംഗീകാരം. പുതിയ നിയന്ത്രണങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകാരം നല്‍കി. 24 വര്‍ഷമായി റഷ്യയുടെ പ്രസിഡന്റ് പദവി വഹിക്കുന്ന പുടിന്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍ താന്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്ന ശേഷമേ പ്രഖ്യാപനം നടത്തൂവെന്നും പുടിന്‍ പറഞ്ഞു.

ഫ്രീലാന്‍സര്‍മാരെയോ സ്വതന്ത്ര പത്രപ്രവര്‍ത്തകരെയോ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിഷന്‍ സെഷനുകള്‍ കവറേജ് ചെയ്യാന്‍ അനുവദിക്കില്ല. രജിസ്റ്റര്‍ ചെയ്ത മീഡിയകള്‍ക്ക് മാത്രമായിരിക്കും കവറേജിന് അനുമതി. പ്രാദേശിക, സൈനിക അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ സൈനിക താവളങ്ങളിലോ സൈനിക നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ല.

നിലവില്‍ റഷ്യയില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനമുണ്ട്. ഇത് മറികടക്കാന്‍ റഷ്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വി.പി.എന്‍) തടയാന്‍ ഡിജിറ്റല്‍ വികസനം, കമ്മ്യൂണിക്കേഷന്‍സ്, മാസ് മീഡിയ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.