മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനല്‍ ഇന്ന്. ലീഗ് ഘട്ടത്തിലെ ചാമ്പ്യന്‍മാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഇന്ന് കൊമ്പുകോര്‍ക്കുമ്പോള്‍ മികച്ചൊരു പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
തുടര്‍ച്ചയായ ഒമ്പതു ജയത്തോടെ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമായി കുതിപ്പു തുടരുന്ന ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2019 ലോകകപ്പ് സെമിഫൈനലിലേറ്റ തോല്‍വിക്ക് സ്വന്തം മണ്ണില്‍ കണക്ക് തീര്‍ക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചില്‍ ടോസ് നിര്‍ണായകമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വിരാട് കോലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരടങ്ങുന്ന മുന്‍നിര ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ്. ഇതു തന്നെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ഇവര്‍ക്കു പുറമെ കൂറ്റനടികള്‍ക്കു പേരുകേട്ട സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. കാര്യമായി അവസരം ഇതുവരെ ഈ ലോകകപ്പില്‍ സൂര്യകുമാറിന് ലഭിച്ചിട്ടില്ല എന്നു മാത്രം.
മറുവശത്ത് ഇന്ത്യയുടെ ബൗളിംഗ് നിരയും മികവുറ്റ പ്രകടമാണ് നടത്തുന്നത്. ബുംറ, സിറാജ്, ഷമി, കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നത് എതിര്‍ടീമുകളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നു.
മറുവശത്ത് ന്യൂസിലന്‍ഡും ശക്തമാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതോടെ ടീമിന് പുത്തന്‍ ഉണര്‍വ് കൈവന്നിട്ടുണ്ട്. ഈ ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ മുന്‍നിരയിലുള്ള രചിന്‍ രവീന്ദ്ര താളം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ നിസാരമാവില്ല.
ട്രെന്റ് ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര ഫോമിലായാല്‍ ഏതു ടീമിനും വെല്ലുവിളിയാകും. എന്തായാലും മികച്ചൊരു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.