തലശ്ശേരി: നവ കേരള സദസ്സ് എന്ന പരിപാടിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നവംബർ 19 ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ കെസിവൈഎം തലശ്ശേരി അതിരൂപത യുവജന കൂട്ടായ്മ പ്രതിഷേധിച്ചു.
കേരളത്തിലെ ജനങ്ങൾ വിലക്കയറ്റവും അഴിമതിയും മൂലം നട്ടംതിരിയുന്ന ഈ സാഹചര്യത്തിൽ കേരളീയവും നവ കേരള സദസു പോലുള്ള ധൂർത്തുകൾ കേരള ജനതയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.
ക്രൈസ്തവരുടെ വിശുദ്ധ ദിവസമായ ഞായറാഴ്ച്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള ഗവൺമെന്റിന്റെ തീരുമാനങ്ങൾ ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, സർക്കാർ മതപ്രീണനം നടത്തിക്കോ, പക്ഷേ അത് ക്രൈസ്തവ വിശ്വാസത്തിൽ കടന്നു കയറി ആകരുതെന്നും കെസിവൈഎം തലശ്ശേരി അതിരൂപതാക്കമ്മറ്റി പുപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26