തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി; 6.6 മില്യണിലധികം പേർ അം​ഗമായി

തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി; 6.6 മില്യണിലധികം പേർ അം​ഗമായി

ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമായത് 6.6 മില്യണിലധികം പേർ. രാജ്യത്ത് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവരുടെ എണ്ണം മാനവ വിഭവ ശേഷി മന്ത്രാലയമാണ് അറിയിച്ചത്. ജനുവരി ഒന്നിന് നിലവിൽ വന്ന പദ്ധതിയിൽ അംഗമാകാനുളള സമയ പരിധി ഒക്ടോബർ മാസത്തിലാണ് അവസാനിച്ചത്.

ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖല തൊഴിലാളികൾ, പൗരന്മാർ, താമസക്കാർ, എന്നിവർക്ക് സാമൂഹിക പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ ഇൻഷൂറൻസ് എടുത്തവർക്ക് മൂന്ന് മാസത്തെ നഷ്ടപരിഹാരം ലഭിക്കും. പദ്ധതിയുടെ ഭാഗമാകുന്നതിൽ വീഴ്ച വരുത്തിയവരിൽ നിന്ന് 400 ദിർഹമാണ് പിഴ ഈടാക്കുക.

അംഗമായ ശേഷം തുടർച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200ദിർഹം പിഴയും അടക്കേണ്ടി വരും. നിശ്ചിത കാലയളവിനുളളിൽ പിഴ അടക്കാത്തവരുടെ ശമ്പളത്തിൽ നിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ തുക ഈടാക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നൽകുന്നതാണ് പദ്ധതി. യുഎഇയിൽ സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന മുഴുവൻ ആളുകളും നിർബന്ധമായും പദ്ധതിയിൽ അംഗമാകണമെന്നാണ് നിയമം. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് അഞ്ച് ദിർഹവും അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് പ്രതിമാസ പ്രീമിയം തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.