യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന; ദുബായിൽ പുതിയ മെഗാ വിമാനത്താവളം വരുന്നു

യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന; ദുബായിൽ പുതിയ മെഗാ വിമാനത്താവളം വരുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് പകരം പുതിയ മെഗാ വിമാനത്താളം നിർമിക്കാൻ നിക്കം. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ദുബായ് എയർപോർട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്‌സ് ആണ് ഇക്കാര്യമറിയിച്ചത്.

നിലവിൽ പ്രതിവർഷം 10 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിനുള്ളു. ഇത് പരമാവധി 12 കോടിവരെയാക്കി ഉയർത്താൻ നിലവില വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളിലൂടെ കഴിയും. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലെ വർധന കണക്കിലെടുത്താൽ വൈകാതെ ഈ സംഖ്യ മറികടക്കും. അങ്ങനെ വന്നാൽ പുതിയ വിമാനത്താവളം ആവശ്യമായി വരുമെന്നും 2030 ഇതിൽ നടപ്പാക്കാനാണ് പദ്ധതിയെന്നും ഗ്രിഫിത്ത്സ് വ്യക്തമാക്കി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മെഗാ വിമാനത്താവളത്തിന്റെ പ്രാരംഭജോലികൾ ആരംഭിക്കും

ഈ വർഷം മൂന്നാംപാദത്തിൽ 2.29 കോടി യാത്രക്കാരാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. അതേസമയം ഈ വർഷം ആദ്യ ഒൻപത് മാസം ദുബായിലെത്തിയ സഞ്ചാരികളുടെ എണ്ണം 1.24 കോടിയാണ്. 2019 ന് ശേഷം ആദ്യമായാണ് ഇത്രയേറെ യാത്രക്കാരെത്തുന്നത്.

ഏറ്റവും കൂടുതൽപേർ എത്തിയത് ഇന്ത്യയിൽ നിന്നാണ്. (89 ലക്ഷം). സൗദിയും (48 ലക്ഷം) യുകെയും (44 ലക്ഷം) ആണ് തൊട്ടുപിന്നിൽ. അതേസമയം ദുബായ് വിമാനത്താവളം ഈ വർഷം കൈകാര്യം ചെയ്തത് 5.75 കോടി ബാഗുകളാണ്. അതേസമയം കാർഗോയിൽ ഒരുശതമാനം കുറവ് രേഖപ്പെടുത്തി. 13 ലക്ഷം ടൺ കാർഗോയാണ് ആദ്യ ഒൻപത് മാസം ഈ വഴി കടന്നുപോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.