യാത്രക്കാർ ശ്രദ്ധിക്കുക; എട്ട് ട്രെയിനുകൾ പൂർണ്ണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

യാത്രക്കാർ ശ്രദ്ധിക്കുക; എട്ട് ട്രെയിനുകൾ പൂർണ്ണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 18, 19 തീയതികൾ എട്ട് ട്രെയിനുകൾ റദ്ദാക്കിയതിന് പുറമേ പ്രധാന ട്രെയിനുകളിലൊന്നായ മാവേലി എക്സ്പ്രസ് ഉൾപ്പെടെ 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്.

ശനിയാഴ്ച (18-11-2023) റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം മാവേലി എക്സ്പ്രസ്.
ട്രെയിൻ നമ്പർ 06018 എറണാകുളം - ഷൊർണൂർ മെമു.
ട്രെയിൻ നമ്പർ 06448 എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.

ഞായറാഴ്ച (19-11-2023) റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു മാവേലി എക്സ്പ്രസ്.
ട്രെയിൻ നമ്പർ 06017 ഷൊർണൂർ - എറണാകുളം മെമു.
ട്രെയിൻ നമ്പർ 06439 ഗുരുവായൂർ - എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.
ട്രെയിൻ നമ്പർ 06453 എറണാകുളം - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ.
ട്രെയിൻ നമ്പർ 06434 കോട്ടയം - എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.

സംസ്ഥാനത്ത് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

17ന് യാത്ര ആരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
17ന് യാത്ര ആരംഭിക്കുന്ന 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ റദ്ദാക്കി.
18ന് യാത്ര ആരംഭിക്കുന്ന 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
18ന് യാത്ര ആരംഭിക്കുന്ന 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ് ഷൊർണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.