കൊച്ചി: അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ കൊണ്ട് നാസ്റ്റ് ട്രാവലര്‍ ആണ് കൊച്ചിയെ പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയത്.
കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ നഗരവും കൊച്ചിയാണ്.
നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വര, സിംഗപ്പുര്‍, ഉസ്‌ബെക്കിസ്ഥാനിലെ സില്‍ക്ക് റോഡ്, ജപ്പാനിലെ കോബെ നഗരം, തായ്‌ലന്‍ഡിലെ ബാങ്കോക്ക്, മംഗോളിയ, യുഎഇയിലെ റാസ് അല്‍ ഖൈമ, സൗദി അറേബ്യയിലെ ചുവന്ന സമുദ്രം, വിയറ്റ്‌നാമിലെ ഡാനങ്, തെക്കന്‍, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയില്‍ മറ്റ് സ്ഥലങ്ങള്‍.
എന്നാല്‍ ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ നിഷ്‌കര്‍ഷയാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.