തിരുവനന്തപുരം: പാലാ നിയോജക മണ്ഡലം വിട്ടൊരു കളിയില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടാന്‍ ഒരുക്കമല്ലെന്ന് ഏ.കെ ശശീന്ദ്രനും നിലപാടെടുത്തതോടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന എന്‍സിപി സംസ്ഥാനത്ത് പിളര്‍പ്പിലേക്ക്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രി എകെ ശശീന്ദ്രനും പാല എംഎല്‍എ മാണി സി കാപ്പനും പ്രത്യേകം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ച് പോകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേകം യോഗം ചേര്‍ന്നത്.
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാല സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രനും നിലപാടെയുത്തതോടെയാണ് ചര്‍ച്ച പരാജയമായത്. ഇതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഉറപ്പായി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
അതേ സമയം പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ മുന്നണിക്ക് കഴിയില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ മണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടു കൊടുക്കാനാകില്ല. പാലാ സീറ്റില്‍ ജോസ് കെ മാണി അവകാശം ഉന്നയിച്ചപ്പോള്‍ സിപിഎം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണം ആണുള്ളത്.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവറുമായും സിതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ മുഖ്യമന്ത്രിയുമായി പീതാംബരന്‍ ചര്‍ച്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.