സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലിദ്വീപ്

സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലിദ്വീപ്

ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജ്യത്ത് നിന്ന് സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മുഹമ്മദ് മുയിസുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്.

മാലിദ്വീപിന്റെ പ്രസിഡന്റായി മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസത്തിന് ശേഷമാണിത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തിയിരുന്നു.

മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യയ്ക്ക് മാലിദ്വീപില്‍ നിലവില്‍ 70 ഓളം സൈനികരുണ്ട്, റഡാറുകളും നിരീക്ഷണ വിമാനങ്ങളും കൈകാര്യം ചെയ്യുകയാണ് സൈന്യം. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിങ് നടത്താനും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സഹായിക്കുന്നു.

മാലിദ്വീപിലെ എട്ടാമത്തെ പ്രസിഡന്റാണ് മുയിസു.  ഇന്ത്യയുടെ പിന്തുണയോടെ മാലിദ്വീപിലെ വിവിധ പദ്ധതികള്‍ യോഗം അവലോകനം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഗ്രേറ്റര്‍ മെയില്‍ കണക്റ്റിവിറ്റി പ്രോജക്റ്റ് (ജിഎംസിപി) ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം റിജിജുവുമായുള്ള കൂടിക്കാഴ്ചയില്‍ മുയിസു എടുത്തു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.