പ്രാര്‍ഥനയോടെ രാജ്യം; ഒരാഴ്ച പിന്നിട്ട് രക്ഷാദൗത്യം; തുരങ്കത്തില്‍ 320 മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് നിര്‍മിക്കാനൊരുങ്ങി സൈന്യം

പ്രാര്‍ഥനയോടെ രാജ്യം; ഒരാഴ്ച പിന്നിട്ട് രക്ഷാദൗത്യം; തുരങ്കത്തില്‍ 320 മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് നിര്‍മിക്കാനൊരുങ്ങി സൈന്യം

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നു. ലംബമായി 320 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ട്രാക്ക് നിര്‍മിച്ച് തൊഴിലാളികളെ അതിവേഗം പുറത്തെത്തിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കുന്നിന്‍മുകളിലേക്ക് ട്രാക്ക് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മേജര്‍ നമന്‍ നരുള വ്യക്തമാക്കി. ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ഡ്രില്ലിങ് ജോലികള്‍ ആരംഭിക്കും. 150 സൈനികരാണ് ട്രാക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

80 മുതല്‍ 120 മീറ്റര്‍ വരെ മല തുരക്കേണ്ടി വരും. ട്രാക്ക് നിര്‍മാണം നാളെ രാവിലെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഡ്രില്ലിങ് ജോലികള്‍ പൂര്‍ത്തിയായാലുടന്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സാധിക്കും.

പിന്നീടാകും രക്ഷാ പ്രവര്‍ത്തനത്തിലേക്ക് കടക്കുക. മരം മുറിക്കുന്ന ആളുകളുടെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മുകളിലേക്ക് തൊഴിലാളികളെ എത്തിക്കാനാണ് ശ്രമം. ഇതിനുള്ള സ്ഥലവും അടയാളപ്പെടുത്തിക്കഴിഞ്ഞു.

തുരങ്ക നിര്‍മാണ വിദഗ്ധന്‍ ക്രിസ് കൂപ്പറും രക്ഷാ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് എഞ്ചിനീയറായ അദേഹം രാജ്യാന്തര തലത്തില്‍ നിരവധി ശ്രദ്ധേയമായ നിര്‍മാണ പ്രവൃത്തികളില്‍ പങ്കാളിയാണ്. മെട്രോ തുരങ്കങ്ങള്‍, അണക്കെട്ടുകള്‍, റെയില്‍വേ, മൈനിങ് തുടങ്ങിയ രംഗങ്ങളില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്. ഋഷികേശ് കര്‍ണപ്രയാഗ് റെയില്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് കൂടിയാണ് ഇദേഹം. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്ന് ഡ്രില്ലിങ്ങിനുള്ള കൂറ്റന്‍ ഉപകരണം സില്‍ക്യാരയില്‍ എത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.