വത്തിക്കാന്‍ സിറ്റി: ഹമാസ് തടവിലാക്കിയ ഇസ്രയേലികളുടെ കുടുംബങ്ങളുമായും ഗാസയില്‍ ദുരിതമനുഭവിക്കുന്ന പാലസ്തീനികളുടെ ബന്ധുക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു സദസിലാണ് കൂടിക്കാഴ്ച.
വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് ഇക്കാര്യമറിയിച്ചത്. ഈ കൂടിക്കാഴ്ച തികച്ചും മനുഷ്യത്വപരമാണെന്നും വേദനിക്കുന്ന ഓരോ വ്യക്തിയോടുമുള്ള തന്റെ ആധ്യാത്മിക സാമീപ്യം പ്രകടിപ്പിക്കാന്‍ പാപ്പ ആഗ്രഹിക്കുന്നുവെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാസം ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പൊതു സദസുകളില്‍ മേഖലയിലെ സമാധാനത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണത്തിനും പാപ്പ നിരവധി പ്രാവശ്യം ശബ്ദമുയര്‍ത്തി.
ദുരിതമനുഭവിക്കുന്ന ഇസ്രയേലികളുടെയും പാലസ്തീനികളുടെയും ഒപ്പമാണെന്നും ഈ ഇരുണ്ട നിമിഷത്തില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും നവംബര്‍ 12 ന് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു. വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.