ഒരുമയുടെ വിളംബരവുമായി സംയുക്ത ക്രിസ്തുമസ് -പുതുവത്സരാഘോഷം; ടി സി എല്‍ ഫ്രോസ്റ്റി ഫെസ്റ്റ് സീസണ്‍ 3 ജനുവരി ആറിന്

ഒരുമയുടെ വിളംബരവുമായി സംയുക്ത ക്രിസ്തുമസ് -പുതുവത്സരാഘോഷം; ടി സി എല്‍ ഫ്രോസ്റ്റി ഫെസ്റ്റ് സീസണ്‍ 3 ജനുവരി ആറിന്

മിസ്സിസ്സാഗ: ടീം കനേഡിയന്‍ ലയണ്‍സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സംയുക്ത ക്രിസ്തുമസ് -പുതുവത്സരാഘോഷം ടിസിഎല്‍ ഫ്രോസ്റ്റി ഫെസ്റ്റ് സീസണ്‍ 3, 2024 ജനുവരി ആറാം തീയ്യതി ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മിസ്സസാഗയിലെ അനാപ്പിളീസ് ഹാളില്‍ വെച്ച് നടത്തപ്പെടും.

കഴിഞ്ഞുപോകുന്ന വര്‍ഷത്തിലെ മനോഹരമായ ഓര്‍മകളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഓരോ പുതുവര്‍ഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പ്രതീക്ഷകളുടെ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ ടീം കനേഡിയന്‍ ലയണ്‍സ് ഒരുങ്ങുന്നത് ആഘോഷത്തിന്റെ പൂരവേദിയായ ഫ്രോസ്റ്റി ഫെസ്റ്റ് സീസണ്‍ മൂന്നിലൂടെയാണ്.

മനോഹരമായ സ്റ്റേജ് പ്രോഗ്രാമുകളും കാനഡയിലെ മലയാളി കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന ആവേശകരമായ നൃത്ത നൃത്യങ്ങളും, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള. റഷ്യന്‍ ലാറ്റിനമേരിക്കന്‍ ഡാന്‍സുകളും, ത്രസിപ്പിക്കുന്ന ഡിജെ ഡാന്‍സ്, അഞ്ച് ഗോള്‍ഡ് കോയിനുകള്‍ അടക്കമുള്ള അനേകം സമ്മാനങ്ങളും സ്വാദിഷ്ടമായ വിഭവങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.



പങ്കെടുക്കുന്നവരുടെ കണ്ണിനും മനസ്സിലും കുളിര്‍മയേകി. എന്നും ഓര്‍മ്മിച്ചു വയ്ക്കുവാന്‍ ഉള്ള ഒരു അസുലഭ നിമിഷമായിരിക്കും ഈ വര്‍ഷത്തെ ഫ്രോസ്റ്റി ഫെസ്റ്റ് എന്ന് സംഘാടകര്‍ അറിയിച്ചു.

മിസ്സസാഗയിലെ അനാപ്പിളീസ് ഹാളില്‍ വെച്ച് നടക്കുന്ന ആഘോഷത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രണ വിധേയമാണ്.

പ്രോസിറ്റി ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികള്‍ക്ക് മേരി ബിനു, ബിനു ജോസഫ്, അനു പോള്‍, ഡയസ് വര്‍ഗീസ്, ജിജോ ജോഷി, ജിതിന്‍ ജോസഫ്, ജോസ് തോമസ്, തോമസണ്‍ ബേബി, ബിനു ചെറിയാന്‍, ഡെന്നീസ് ജേക്കബ് ജോണ്‍, നിക്‌സണ്‍ മാനുവല്‍, സിറിള്‍ ജോസഫ്, ജിജീഷ് ജോണ്‍, അരുണ്‍ മേനോന്‍, ലിബിന്‍, നിര്‍മ്മല്‍ തോമസ്, ഷെറിന്‍ ജോസഫ്, ബ്ലിസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.teamcanadianlions.ca/ or https://www.facebook.com/teamcanadianlions സന്ദര്‍ശിക്കുകയോ പ്രസിഡന്റ് വിനു ദേവസ്യ - 647 896 4207, പ്രോഗ്രാം കോഡിനേറ്റര്‍ ജയദീപ് ജോണ്‍ -647 2283 800, മീഡിയ കോഡിനേറ്റര്‍ ഫെലിക്‌സ് ജെയിംസ് - 289 995 0555, ട്രഷറര്‍ നിഖില്‍ വര്‍ഗീസ് - 437 983 6855 എന്നിവരെ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.