ടെല്‍ അവീവ്: മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലഷ്‌കര്‍-ഇ-ത്വയ്ബയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍. ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടല്ല നടപടിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
നിരവധി ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ഒരു ഭീകര സംഘടനയാണ് ലഷ്‌കര്‍-ഇ-ത്വയ്ബ. 2008 നവംബര്‍ 26 ന് ലഷ്‌കര്‍ മുംബൈ നഗരത്തില്‍ നടത്തിയ ആക്രമണം സമാധാനം തേടുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും ശക്തമായി പ്രതിധ്വനിക്കുന്നുവെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'ഇസ്രയേല്‍ രാഷ്ട്രം ഭീകരതയുടെ എല്ലാ ഇരകള്‍ക്കും മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാന പൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നു'- പ്രസ്താവനയില്‍ ഇസ്രയേല്‍ നിലപാട് വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലോ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റോ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്കകത്തു നിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് ഇസ്രായേല്‍ ഭീകര സംഘടനകളുടെ പട്ടികയില്‍പ്പെടുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.