പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമ ബീവി (96 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു.
ഫാത്തിമ ബീവി തമിഴ്‌നാട് ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തില്‍ നിന്നുളള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു. പിന്നോക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927 ഏപ്രില്‍ 30 ന് പത്തനംതിട്ട ജില്ലയില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളാണ്.
പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദവും അവിടുത്തെ ലോ കോളജില്‍ നിന്നും നിയമത്തിലും ബിരുദം നേടി. അവിവാഹിതയാണ് ഫാത്തിമ ബീവി.
1950 നവംബര്‍ 14 നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968 ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972 ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് ആയും 1974 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി.
1984 ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായും നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29 ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചു.
എന്നാല്‍ വീണ്ടും അതേ വര്‍ഷം ഒക്ടോബര്‍ ആറിന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമനം ലഭിക്കുകയും 1992 ഏപ്രില്‍ 29 ന് വിരമിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.