യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിയാക്കാന്‍ പൊലീസ് നീക്കം

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിയാക്കാന്‍ പൊലീസ് നീക്കം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിയാക്കാന്‍ നീക്കം.

രാഹുലിന്റെ കാറില്‍ നിന്നാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്്. രാഹുലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ എല്‍ 26 എല്‍ 3030 എന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുലിന് സ്വീകരണം നല്‍കിയ ശേഷം കെപിസിസി ഓഫീസില്‍ നിന്നും മടങ്ങുമ്പോള്‍ തിരുവനന്തപുരം തൈക്കാട് വച്ചാണ് ഈ കേസിലെ പ്രതികളാ ഫെനി, ബിനില്‍ ബിനു എന്നിവരെ പൊലീസ് പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തന്നെയാണ് ഇന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതും. ഇതോടെ കേസ് ഗൗരവമായി മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ രാഹുലിനെയും ഈ കേസില്‍ പെടുത്തണമെന്നത് സിപിഎമ്മിന്റെ താല്‍പര്യമാണ്.

അത് കൊണ്ട് തന്നെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്ന് പൊലീസ് പറയുന്നതും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തന്നെ വ്യാജ രേഖാക്കേസില്‍ പ്രതിയാക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടി നല്‍കാന്‍ കഴിയുമെന്നാണ് സിപിഎം കരുതുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.