കത്തിക്കുത്തിനെ തുടർന്ന് ഡബ്ലിനിൽ വ്യാപക അക്രമം; ഗാർഡയുടെ വാഹനങ്ങൾ അ​ഗ്നിക്കിരയാക്കി

കത്തിക്കുത്തിനെ തുടർന്ന് ഡബ്ലിനിൽ വ്യാപക അക്രമം; ഗാർഡയുടെ വാഹനങ്ങൾ അ​ഗ്നിക്കിരയാക്കി

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ കത്തിക്കുത്തിനെത്തുടർന്ന് ഡബ്ലിനിൽ അരങ്ങേറുന്നത് വ്യാപകമായ അക്രമം. അക്രമത്തോടനുബന്ധിച്ച് ഗാർഡയുടെ കാറും, ലൂവാസും, ബസുകളും, കടകളും ഉൾപ്പെടെയുള്ള പൊതുമുതലുകൾ തീ വെച്ച് നശിപ്പിച്ചു. ചില പ്രതിഷേധക്കാർ ഗാർഡയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. മറ്റുള്ളവർ ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികൾ എറിഞ്ഞു. ഐറിഷ് റെയിൽ താര സ്‌റ്റേഷൻ മണിക്കൂറുകളോളം അടച്ചിട്ടു.

അക്രമകാരി കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യവുമായി ഡബ്ലിനിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി ഗാർഡ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളെയും കുത്തി പരിക്കേൽപ്പിച്ച് ആക്രമണകാരിയുടെ വിവരങ്ങൾ ഗാഢ പുറത്തു വിട്ടില്ലെങ്കിലും കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ചായിരുന്നു ഡബ്ലിനിൽ ആക്രമം.

അതേ സമയം കത്തിക്കുത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മറ്റ് രണ്ട് കുട്ടികൾ ഗുരുതരമല്ലാത്ത പരിക്കുകളോടെ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഡബ്ലിൻ നഗരത്തിലെ ഒ'കോണൽ സ്ട്രീറ്റിന്റെ പ്രധാന പാതയോട് ചേർന്നുള്ള ഡബ്ലിൻ പാർനെൽ സ്‌ക്വയറിൽ വെച്ചാണ് ഇവർക്ക് കുത്തേറ്റത്. തെരുവിലെ സ്‌കൂളിന് സമീപം നടന്ന ആക്രമണത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.