കാര്യവട്ടം ട്വന്റി 20; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെത്തി; നാളെ പരിശീലനത്തിന് ഇറങ്ങും

കാര്യവട്ടം ട്വന്റി 20; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെത്തി; നാളെ പരിശീലനത്തിന് ഇറങ്ങും

തിരുവനന്തപുരം: വിശാഖപട്ടണത്തിലെ ട്വിന്റി 20 വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യയും പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വിജയം നേടി ഒപ്പമെത്താന്‍ തയാറായി ഓസ്‌ട്രേലിയന്‍ ടീമും തിരുവനന്തപുരത്തെത്തി.

അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഈ വരുന്ന ഞായറാഴ്ച രാത്രി നടക്കുന്ന രണ്ടാം മത്സരത്തിനായാണ് ഇരു ടീമുകളും എത്തിയത്. ഇന്ന് രാത്രി ഏഴോടെയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീമുകള്‍ തിരുവനന്തപുരത്ത് ഇറങ്ങിയത്.

ടീം ഇന്ത്യയ്ക്ക് ഹയാത്ത് റീജന്‍സിയിലും ഓസീസ് സംഘത്തിന് വിവാന്ദ ബൈ താജിലുമാണ് താമസമൊരുക്കിയിട്ടുള്ളത്. വിശാഖപട്ടണത്തില്‍ നിന്നാണ് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിയത്. നാളെ ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാല് വരെ സന്ദര്‍ശക ടീമും അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യയും കാര്യവട്ടത്ത് പരിശീലനം നടത്തും.

മലയാളി അനന്ദപത്മനാഭന്‍ കാര്യവട്ടത്ത് അമ്പയറായി ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്ത്യ -ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20ക്ക് ഉണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.