ജെറ്റിന് പകരം സസ്റ്റൈനബിൾ ഇന്ധനം; പുതിയ പരീക്ഷണവുമായി എമിറേറ്റ്സ്

ജെറ്റിന് പകരം സസ്റ്റൈനബിൾ ഇന്ധനം; പുതിയ പരീക്ഷണവുമായി എമിറേറ്റ്സ്

യുഎഇ: വ്യോമയാനരംഗത്ത് നിർണായകമായ പരീക്ഷണവുമായി എമിറേറ്റ്‌സ് എയർ ലൈൻസ്. ജെറ്റ് ഇന്ധനത്തിന് പകരം പൂർണമായും ബദൽ ഇന്ധനമായ സസ്‌റ്റൈനബിൾ ഏവിയേഷൻ ഇന്ധനം ഉപയോഗിച്ചാണ് എമിറേറ്റ്സ് വിമാനം പരീക്ഷണ പറക്കൽ നടത്തിയത്.

ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85 ശതമാനം കുറവ് കാർബൺ മാത്രമേ സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ പുറന്തള്ളുന്നൂള്ളു എന്നതാണ് പ്രത്യേകത. ജെറ്റ് ഫ്യൂവലിൽ 50 ശതമാനം സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ കൂടി ഉപയോഗിച്ച് നേരത്തെ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ആദ്യമായാണ് പൂർണമായും ബദൽ ഇന്ധനം ഉപയോഗിച്ച് വിമാനം ആകാശ യാത്ര നടത്തിയത്.

കന്നിപ്പറക്കലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമാകും വ്യോമയാന രംഗത്ത് ബദൽ ഇന്ധനം വ്യാപകമാക്കുന്നതിനുള്ള തീരുമാനം സ്വീകരിക്കുക എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.