വെല്ലിംഗ്ടൺ: ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ സ്വീകരണം നൽകി വെല്ലിംഗ്ടൺ സെന്റ് മേരീസ് സിറോ മലബാർ മിഷൻ. മെൽബൺ സെന്റ് തോമസ് അപ്പോസ്തല സിറോ മലബാർ എപ്പാർക്കിയുടെ രണ്ടാം ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത ശേഷം ബിഷപ്പ് ജോൺ ആദ്യമായിയാണ് ന്യൂസിലാൻഡ് സന്ദർശിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ എത്തിയ ബിഷപ്പ് ജോൺ പനന്തോട്ടത്തിലിനെ ഫാ. ബിജു സേവ്യർ, കൈക്കാരന്മാരായ ജെസ്സിൽ തോമസ്, മനോജ് സ്കറിയ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ജോജോ ജോസ്, നാഷണൽ സെക്രട്ടറി ജോഷ്വ ജോസ്, സിറോ മലബാർ മിഷൻ ന്യൂസിലാൻഡ് കൗൺസിൽ അംഗങ്ങൾ, എസ്.എം.വൈ.എം ഭാരവാഹികൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്ന് നടക്കുന്ന സിറോ മലബാർ മിഷനിലെ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. തിങ്കളാഴ് വെല്ലിംഗ്ടൺ അതിരൂപതയിലെ ആർച്ച് ബിഷപ്പ് പോൾ മാർട്ടിൻ എസ്.എം ആയി കൂടിക്കാഴ്ച്ച നടത്തും. തിങ്കളാഴ് ഉച്ചയ്ക്ക് ശേഷം ഒക്ക്ലാൻഡിലേക്ക് പോകുന്ന ബിഷപ്പ് അവിടുത്തെ സിറോ മലബാർ മിഷൻ സന്ദർശിക്കുകയും രൂപത ബിഷപ്പ് സ്റ്റീഫൻ ലോവിനെ കാണുകയും ചെയ്യും. ഡിസംബർ ഒന്നിന് വൈകുന്നേരം ഹാമിൽട്ടണിലും ഡിസംബർ മൂന്നിന് ഓക്‌ലൻഡിലും വിശുദ്ധ കുർബ്ബാനക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സന്ദർശനം പൂർത്തിയാക്കി ഡിസംബർ നാലിന് തിരികെ മെൽബണിലേക്ക് പോകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26