റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും നഷ്ടപരിഹാരം എത്രയാണെന്ന് വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക എന്ന് പട്ടികയിൽ
പറയുന്നു.
ദുർഗന്ധം ഉണ്ടാക്കുന്ന വസ്തുക്കൾ കെെവശം കരുതാൻ പാടില്ല. കെെവശം കരുതിയാൽ 200 റിയാൽ പിഴ ഈടാക്കേണ്ടി വരും. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പാടില്ല. പിടിക്കപ്പെട്ടാൽ ടിക്കറ്റ് നിരക്കിനൊപ്പം 200 റിയാൽ പിഴ അടക്കേണ്ടി വരും. ഇൻറർസിറ്റിയിൽ 13 വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്രക്കായി അനുവദിക്കാൻ പാടില്ല. ഇൻട്രാസിറ്റിയിൽ എട്ട് വയസ് വരെയുള്ള കുട്ടികലെ തനിച്ച് യാത്രക്കായി വിടാൻ പാടില്ല.
വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടാൽ കാണിക്കണം ഇല്ലെങ്കിൽ യാത്ര വിലക്ക് പോലീസിന് കെെമാറും. അനാവശ്യമായി ബസിൽ നിന്നും ഇറങ്ങിയാൽ പിഴ നൽകേണ്ടി വരും. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കണം അല്ലെങ്കിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും.
സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരായില്ലെന്ന് തെളിഞ്ഞാൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ നൽകേണ്ടി വരും. വാഹനത്തിൽ അനുവദിച്ചതിൽ കൂടുതൽ ലഗേജുകള് കയറ്റാൻ അനുവദിക്കില്ല. ലഗേജുകൾ നിശ്ചയിച്ച സ്ഥലത്ത് വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ ഈടാക്കും. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. വാഹനത്തിന് കേടുവരുത്തുന്നത് കണ്ടാൽ 500 റിയാൽ പിഴ ഈടാക്കും. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.