ഇന്നലെ രാത്രി കഴിഞ്ഞത് വലിയൊരു വീട്ടില്‍; അവിടെ ഉണ്ടായിരുന്നത് നാല് പേരെന്ന് അബിഗേലിന്റെ മൊഴി

ഇന്നലെ രാത്രി കഴിഞ്ഞത്  വലിയൊരു വീട്ടില്‍; അവിടെ ഉണ്ടായിരുന്നത് നാല് പേരെന്ന് അബിഗേലിന്റെ മൊഴി

കൊല്ലം: ഇന്നലെ രാത്രി കഴിഞ്ഞത് വലിയൊരു വീട്ടിലായിരുന്നുവെന്ന് അബിഗേല്‍ സാറയുടെ മൊഴി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ആ വീട്ടിലുണ്ടായിരുന്നതെന്നും അവരെ പരിചയമില്ലെന്നും ആറ് വയസുകാരി പൊലീസിനോട് പറഞ്ഞു.

ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുവച്ച് കണ്ടെത്തിയത്. മഞ്ഞ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുട്ടിയെ അവിടെയിരുത്തി ഈ സ്ത്രീ തിരിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവര്‍ ഓട്ടോയിലാണ് കുട്ടിയെ കൊണ്ടുവന്നത്. മാസ്‌ക് ധരിച്ച് പൊക്കവും വണ്ണവും ഉള്ള സ്ത്രീയാണ് കുട്ടിയുമായെത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുട്ടിയെയും മാസ്‌ക് ധരിപ്പിച്ചിരുന്നു.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ആളുകള്‍ ചുറ്റുംകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അബിഗേലിനെ പിതാവിന് കൈമാറിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന അബിഗേലിനെ അജ്ഞാത സംഘം തട്ടികൊണ്ടു പോയത്. സഹോദരന്‍ ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെടുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.