തൃശൂര്‍: ഒരു മതപണ്ഡിതനും പ്രവാചകനും കൊലയും അക്രമവും നടത്താന്‍ ആവശ്യപ്പെടുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍.
കൊലയും അക്രമവും ചെയ്താല്‍ സ്വര്‍ഗം കിട്ടുമെന്നും ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കും എന്നുമൊക്കെ പഠിപ്പിക്കുന്നത് തെറ്റാണ്. തൃശൂര്‍ തെക്കേ മഠത്തില്‍ ശങ്കരപത്മം അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരക്കാരെ മാറ്റി നിര്‍ത്തുകയാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ ചെയ്യേണ്ടതെന്നും എം.ടി പറഞ്ഞു.
ഭാഷാ പഠനത്തില്‍ സാഹിത്യത്തിന്റെ പങ്ക് വളരെ വലുതാണ്. കുചേലവൃത്തം പഠിച്ചപ്പോഴാണ് സതീര്‍ത്ഥ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തനിക്ക് ശരിക്ക് മനസിലായത്. വാക്കുകള്‍ സാഹിത്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വായന അര്‍ത്ഥ പൂര്‍ണമാകുമെന്നും എം.ടി വിശദീകരിച്ചു.
തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി പുരസ്‌കാര ദാനം നിര്‍വഹിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം വാരിയര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി വിജയകൃഷ്ണന്‍, ഡോ. കെ. മുരളീധരന്‍, പൂര്‍ണിമ സുരേഷ്, വടക്കുമ്പാട് നാരായണന്‍, കുന്നം വിജയന്‍ എന്നിവരും സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.