സോക്കര്‍ ലീഗ് സീസണ്‍ നാലിന് ഡിസംബര്‍ രണ്ടിന് തുടക്കമാകും

സോക്കര്‍ ലീഗ് സീസണ്‍ നാലിന് ഡിസംബര്‍ രണ്ടിന് തുടക്കമാകും

ദുബായ്: യുഎഇ യില്‍ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടയ്മ സംഘടിപ്പിക്കുന്ന തൈക്കടപ്പുറം സോക്കര്‍ ലീഗ് (ടി.എസ്.എല്‍) സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ നാല് യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് തുടക്കമാകും.

രണ്ടിന് രാത്രി 10 മുതല്‍ ദുബായ് ഖിസൈസ് അല്‍ ബുസ്താന്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഇയിലുള്ള തൈക്കടപ്പുറം നിവാസികളുടെ ഏഴ് ടീമുകളുമാണ് മത്സര രംഗത്തുള്ളത്. ഉവൈസ് തൈലക്കണ്ടി ചെയര്‍മാനും, എന്‍.പി ജസീം കണ്‍വീനറുമായ 11 അംഗ സ്വാഗത സംഘവും രൂപീകരിച്ചു. വിജയികള്‍ക്ക് ട്രോഫിക്ക് പുറമെ ക്യാഷ് പ്രൈസും സമ്മാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.