ദുബായ്: ഷെയ്ഖ് സായിദ് റോഡില്‍ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ എക്സ്പോ ഇന്റര്‍സെക്ഷന്‍ വരെ അബുദാബി ഭാഗത്തേക്കുള്ള ഗതാഗതം താല്‍കാലികമായി തിരിച്ചുവിടുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യുഎഇയുടെ യൂണിയന്‍ ദിനാഘോഷങ്ങളോടും യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് കോപ് 28 നോടും അനുബന്ധിച്ചാണ് നടപടി.
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ മൂന്ന് ദിവസത്തേക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ ഈ വഴിതിരിച്ചുവിടല്‍ നിലവിലുണ്ടാകും. നാളെ മുതല്‍ ഡിസംബര്‍ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് കോപ് 28 നടക്കുക.
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ സമഗ്രമായ ട്രാഫിക് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡ്, എമിറേറ്റ്‌സ് റോഡ്, അല്‍ ഖൈല്‍ റോഡ്, ജുമൈറ റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖൈല്‍ റോഡ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗിക്കുന്നതാണ് പദ്ധതി.
പൊതുഗതാഗതം അവരുടെ യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് ആര്‍ടിഎ ജനങ്ങളോട് നിര്‍ദേശിച്ചു. താല്‍ക്കാലിക ട്രാഫിക് വഴിതിരിച്ചുവിടലുകളെക്കുറിച്ചും ഇതര റൂട്ടുകളെ കുറിച്ചുള്ള ദിശാസൂചനകളും അറിയിപ്പ് നല്‍കുന്ന വിവരങ്ങളും പിന്തുടരാനാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.