കൊച്ചി: നവകേരള സദസിനായി പണം ചിലവഴിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൂടാതെ മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചുണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്ന് കൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി.
മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ നവകേരള സദസിന് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഫണ്ടില്‍ നിന്ന് പണം ചിലവഴിക്കാന്‍ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാറിന് ഇത് തിരിച്ചടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.