കോടതി ഉത്തരവില്‍ തൃപ്തിയില്ല; സമരം ശക്തമാക്കുമെന്ന് കർഷകർ

കോടതി ഉത്തരവില്‍ തൃപ്തിയില്ല; സമരം ശക്തമാക്കുമെന്ന് കർഷകർ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. അതേസമയം നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ബുധനാഴ്ച കര്‍ഷക സംഘടനാ പ്രതിനിധികള്‍ സിംഗുവില്‍ യോഗം ചേരും. കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതിന് പകരം, അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നുമാണ് കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം. ഈ സ്ഥിതി തുടരുകയാണെകിൽ വേനല്‍ കാലത്തും സമരം നടത്തുന്നതിനായി സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.