അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങളോാട് അനുബന്ധിച്ച് അബുദാബി പൊലീസ് കര്‍ശന ട്രാഫിക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാരാന്ത്യത്തില്‍ യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് അബുദാബി പൊലീസ് 10 ഗതാഗത നിയമങ്ങള്‍ പുറത്തിറക്കിയത്.
ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ നടത്തുന്ന അലങ്കാരങ്ങളില്‍ വാഹനത്തിന്റെ നിറങ്ങളില്‍ ഒരു മാറ്റവും വരുത്തരുതെന്നതാണ് പ്രധാന നിര്‍ദേശം. കൂടാതെ വാഹനങ്ങളില്‍ അനുവദിച്ചതിലും കൂടുതല്‍ യാത്രക്കാരെയോ സാധനങ്ങളോ കയറ്റരുത്.
നിന്ദ്യമായ ശൈലികള്‍ എഴുതുകയോ വാഹനങ്ങളില്‍ അനുചിതമായ സ്റ്റിക്കറുകള്‍ സ്ഥാപിക്കുകയോ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു. വാഹനത്തിന്റെ മുന്‍വശത്തും പിന്‍വശത്തും ഉള്ള നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കരുത്. വാഹനമോടിക്കുന്നവരോ യാത്രക്കാരോ കാല്‍നട യാത്രക്കാരോ എല്ലാ തരത്തിലുമുള്ള സ്‌പ്രേ ഉപയോഗിക്കുന്നതും നിരോധിച്ചു. അശ്രദ്ധമായ ഡ്രൈവിങ്ങും വാഹനങ്ങളുടെ റാലികളും പൂര്‍ണമായും നിരോധിച്ചു.
വാഹനമോടിക്കുന്നവര്‍ ഗതാഗതം തടസപ്പെടുത്തുകയോ മറ്റുള്ളവരുടെ വഴി തടയുകയോ ചെയ്യരുത്.
വാഹനത്തിന്റെ സൈഡ് വിന്‍ഡോ, മുന്‍ഭാഗം അല്ലെങ്കില്‍ യഥാര്‍ഥ വിന്‍ഡ് ഷീല്‍ഡുകള്‍ എന്നിവ സ്റ്റിക്കറുകളോ മുന്‍വശത്തെ സണ്‍ഷേഡോ മറയ്ക്കുന്നത് നിയമവിരുദ്ധമാണ്.
യാത്രക്കാര്‍ വാഹനത്തില്‍ സുരക്ഷിതമായി ഇരിക്കണം പിക്കപ്പ് ട്രക്കിന്റെ ഡിക്കിയിലോ കാറിന് മുകളിലോ കയറരുത്.
കാല്‍നട ക്രോസിങ്ങുകള്‍ക്ക് സമീപം വേഗത കുറയ്ക്കുവാനും പ്രത്യേകിച്ച് പാര്‍ക്കുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും സമീപം ജാഗ്രത പാലിക്കുവാനും നിര്‍ദേശംമുണ്ട്. ഇരുചക്ര വാഹനക്കാര്‍ ഹെല്‍മറ്റ് ധരിക്കാനും സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കാനും ബൈക്കിന്റെയും ഹെഡ്ലൈറ്റുകളുടെയും ടയറുകളുടെയും സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.