മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാലു ഫോറോനകള്‍ക്ക് രൂപം നല്‍കി.
മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലെയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന്‍ സൗത്ത് എന്നീ ഇടവകകളെയാണ് ഫോറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. ഫാദര്‍ വര്‍ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാദര്‍ സിബി പുളിക്കല്‍ (അഡ്ലെയ്ഡ് സെന്‍ട്രല്‍), ഫാദര്‍ മാത്യൂ അരീപ്ലാക്കല്‍ (പരമറ്റ), ഫാദര്‍ എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന്‍ സൗത്ത്) എന്നിവരെ ഫോറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോങ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നി ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫോറോനയിലും അഡ്ലെയ്ഡ് സെന്‍ട്രല്‍, അഡ്ലെയ്ഡ് സൗത്ത്, അഡ്ലെയ്ഡ് നോര്‍ത്ത്, ഡാര്‍വിന്‍, ആലീസ്പ്രിങ് എന്നി ഇടവകകളും മിഷനുകളും അഡ്ലെയ്ഡ് സെന്‍ട്രല്‍ ഫോറോനയിലും പരമറ്റ, വില്ലാവുഡ്, ക്യാമ്പെല്‍ടൗണ്‍, പെന്റിത്ത്, ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യുകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിങ്, വയോങ്, കാന്‍ബറ എന്നി ഇടവകകളും മിഷനുകളും പരമറ്റ ഫോറോനയിലും ബ്രിസ്ബെന്‍ സൗത്ത്, ബ്രിസ്ബെന്‍ നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിങ്ങ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബിസ്ബെന്‍ സൗത്ത് ഫോറോനയിലും ഉള്‍പ്പെടുന്നു.
ഫോറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫോറോനകളിലെ ഫോറോന വികാരിമാരായിരിക്കും. ഫോറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണകള്‍ നല്‍കണമെന്നും ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുവെന്ന് ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ തന്റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.