ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച; ഗ്ലാമര്‍ മങ്ങി കോണ്‍ഗ്രസ്

ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച; ഗ്ലാമര്‍ മങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെ യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.

പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിര്‍ണായക തിരഞ്ഞെടുപ്പിന്റെ ഫലം യോഗം അവലോകനം ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സീറ്റു പങ്കുവെയ്ക്കലും അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

വോട്ടെണ്ണല്‍ നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി വിജയക്കൊടി പാറിച്ച സാഹചര്യത്തില്‍ ഇന്ത്യാ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ട്.

ബിജെപിയില്‍ നിന്ന് കര്‍ണാടകയും ഹിമാചല്‍പ്രദേശും തിരിച്ചു പിടിച്ച് ഗ്ലാമറില്‍ നിന്ന കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ഭരണം നഷ്ടപ്പെടുത്തിയാണ് അടുത്ത പ്രതിപക്ഷ യോഗത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആകെയുള്ള ആശ്വാസം തെലങ്കാന പിടിച്ചെടുക്കാനായി എന്നതാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.