ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാന ദേശീയ നേതാക്കള്‍. ബിജെപി നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ഫലം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദേഹം ഇവിടുത്തെ ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ പിന്നിലായെങ്കിലും തെലങ്കാനയിലെ ജനങ്ങളോടും മോഡി നന്ദി പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്ത് ബിജെപിക്കുള്ള പിന്തുണ വര്‍ധിച്ചു വരികയാണെന്നും അത് വരും കാലത്തും തുടരുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തെലങ്കാനയുമായുള്ള തങ്ങളുടെ ബന്ധം അഭേദ്യമാണെന്നും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോഡി വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴുണ്ടായ താല്‍കാലികമായ തിരിച്ചടികള്‍ മറികടന്ന് തിരിച്ചു വരുമെന്നായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ പരാജയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ പ്രതികരണം. ഫലം നിരാശപ്പെടുത്തുന്നതാണ്. എന്നിരുന്നാലും മൂന്ന് സംസ്ഥാനങ്ങളിലും തങ്ങള്‍ തിരിച്ചു വരുമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെയും ജനവിധി മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ രാഹുല്‍, തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പ്രതികരിച്ചു. പ്രത്യയ ശാസ്ത്ര പോരാട്ടം തുടരുമെന്നും അദേഹം എക്സില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.