സിഡ്‌നി: ബ്രിട്ടീഷുകാരെ പോലും അസൂയപ്പെടുത്തുന്ന ഇംഗ്ലീഷ് പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനും വ്യത്യസ്തനുമാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കടുകട്ടിയുള്ള വാക്കുകളുടെ പ്രയോഗം, വാക്യങ്ങളിലെ മൂര്‍ച്ച എന്നിവകൊണ്ട് തരൂരിന്റെ പ്രസംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അധികമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത വാക്കുകള്‍കൊണ്ട് അദ്ദേഹം ആളുകളെ ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തിന് ഓസ്‌ട്രേലിയയിലും ആരാധകര്‍ ഏറിവരികയാണ്.
ഓസ്ട്രേലിയയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജേയ് സമൂഹ മാദ്ധ്യമത്തില്‍ തരൂരിന്റ വീഡിയോ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. തരൂരിന്റെ പ്രസംഗത്തെ വിശകലനം ചെയ്ത് അദ്ദേഹത്തെപ്പോലെ എങ്ങനെ സംസാരിക്കാമെന്ന് നുറുങ്ങുകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ധ്യാപകന്‍. തരൂരിന്റ ഇംഗ്ലീഷ് സംസാരരീതി വളരെ മികച്ചത് എന്നാണ് അദ്ധ്യാപകന്‍ വിശേഷിപ്പിച്ചത്.
'ശശി തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണം വളരെ മനോഹരമാണ്. എങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കാന്‍ സാധിക്കുന്നത്? വാക്കുകളുടെ താളം വളരെ മികച്ചതാണ്'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.
ഏകീകൃത ഉച്ചാരണത്തിനുപകരം അക്ഷരങ്ങളില്‍ ഊന്നല്‍ നല്‍കുന്നതാണ് തരൂരിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് വീഡിയോയില്‍ അദ്ധ്യാപകന്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോയ്ക്ക് ഇതുവരെ 2.7 ദശലക്ഷം വ്യൂസാണ് ലഭിച്ചത്. ഒന്നരലക്ഷത്തോളം ലൈക്കുകളും ലഭിച്ചു. അനേകായിരം പേരാണ് തരൂരിന്റെ പ്രസംഗത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.