അബുദാബിയെയും അല്‍ ദന്നയെയും ബന്ധിപ്പിച്ച് പുതിയ പാസഞ്ചര്‍ സര്‍വീസുമായി എത്തിഹാദ് റെയില്‍

അബുദാബിയെയും അല്‍ ദന്നയെയും ബന്ധിപ്പിച്ച് പുതിയ പാസഞ്ചര്‍ സര്‍വീസുമായി എത്തിഹാദ് റെയില്‍

അബുദാബി: യു.എ.ഇയില്‍ അബുദാബി സിറ്റിയെയും അല്‍ ദന്നയെയും ബന്ധിപ്പിച്ച് പുതിയ പാസഞ്ചര്‍ സര്‍വീസ്. ഇതുസംബന്ധിച്ച് യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ നടത്തിപ്പു ചുമതലയുള്ള എത്തിഹാദ് റെയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ധാരാണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

അബുദാബിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍ ദന്നയില്‍ 29,000 പേര്‍ താമസിക്കുന്നുണ്ട്. അഡ്നോക്ക് ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും.

പുതിയ റെയില്‍വെ സര്‍വീസ് തുടങ്ങുന്നതോടെ അഡ്നോക്കിന്റെ ജീവനക്കാര്‍ക്ക് കാപിറ്റല്‍ സിറ്റിയിലേക്കും അല്‍ ദന്നയിലേക്കും ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കാന്‍ കഴിയും. ലോകോത്തരനിലവാരമുള്ള യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്നതിനുള്ള എത്തിഹാദ് റെയിലിന്റെ താത്പര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ വികസനകാര്യ ചെയര്‍മാന്‍ ഷെയ്ഖ് തെയ്ബ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യെദ് അല്‍ നഹ്യാന്‍ പറഞ്ഞു.

യുഎഇയിലെ സുസ്ഥിര ഗതാഗത മാര്‍ഗങ്ങളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും പിന്തുണയ്ക്കുന്നതിനുള്ള അഡ്നോക്കിന്റെ പ്രതിബദ്ധതയാണ് ഇത്തിഹാദ് റെയിലുമായുള്ള പങ്കാളിത്തം അടിവരയിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയും അഡ്നോക്കിന്റെ മാനേജങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. മറ്റ് കമ്പനികള്‍ക്ക് സമാനമായ പങ്കാളിത്തത്തിലേര്‍പ്പെടുന്നതിനുള്ള അവസരമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.