എല്ലാം സംസ്‌കാരത്തിന്റെ ഭാഗം; നാവിക സേനയിലെ പദവികള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

എല്ലാം സംസ്‌കാരത്തിന്റെ ഭാഗം; നാവിക സേനയിലെ പദവികള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

മുംബൈ: നാവികസേനയിലെ പദവികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസൃതമായി പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ മാല്‍വനില്‍ സംഘടിപ്പിച്ച നാവികസേനാ ദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

സായുധ സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസറായി ഒരു വനിതയെ നിയോഗിച്ച നാവികസേനയെ അദേഹം അഭിനന്ദിച്ചു. നാവികസേനാ ദിന പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഒരു രാജ്യത്തിന് നാവികശക്തി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ശിവജിക്ക് അറിയാമായിരുന്നെന്നും തന്റെ ഭരണകാലത്ത് മികച്ചൊരു നാവികസേനയെ അദേഹം വാര്‍ത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇനിമുതല്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന, പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ സൈന്യത്തിന്റെ മുദ്ര ചേര്‍ക്കുമെന്നും മോഡി വ്യക്തമാക്കി. രാജ്യത്തെ ആദ്യ ആധുനിക നാവികസേനയെ രൂപവല്‍കരിച്ചതിനുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായാണിതെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.