ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; മരണം 22 ആയി

ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; മരണം 22 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ മരണം 22 ആയി. ഒമ്പത് മൃതദേഹങ്ങൾ കൂടി ലഭിച്ചതോടെയാണ് മരണ നിരക്ക് ഉയർന്നത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സുമാത്ര ദ്വീപിലെ മറാപ്പി പർവതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ അഗ്‌നിപർവതത്തേക്കാൾ ഉയരത്തിൽ 9,800 അടി പൊക്കത്തിൽ ചാരക്കൂമ്പാരം ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.  ‌

തുടർച്ചയായുണ്ടാകുന്ന സ്ഫോടനം രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു. മരിച്ചവരെ ബോഡി ബാഗുകളിലാക്കി മലയിറക്കിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഓറഞ്ച് ജാക്കറ്റും തൊപ്പിയും ധരിച്ച സംഘം അഗ്‌നിപർവതത്തിൽ നിന്നും മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ചിത്രങ്ങൾ ബസാർനാസ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പങ്കിട്ടിരുന്നു.

ഇന്തോനേഷ്യയിലെ 127 അഗ്നിപർവതങ്ങളിൽ ഏറ്റവും അപകടകാരിയാണ് മരാപ്പി. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മരാപ്പി. 1979ലുണ്ടായ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവതങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.