റിയാദ്: സൗദിയിൽ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും നിയന്ത്രണം ഏർപ്പെടിത്തി അധികൃതർ. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതി. അധികമായി യാത്ര ചെയ്യേണ്ട ആവശ്യം വന്നാൽ പരമാവധി ആ യാത്ര ഒഴിവാക്കാൻ ശ്രമിക്കണമെന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്. മഞ്ഞ കാറ്റഗറിയിൽ പെടുത്തിയ തായ്‌ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയ സിംബാബ്‌വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുള്ളത്.
മലേറിയ, ജാപ്പനീസ് എൻസെഫലൈറ്റിസ്, ലീഷ്മാനിയാസിസ്, സിക്ക പനി, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചതിനാൽ ആണ് സിംബാബ്‌വെയെ ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിപ്പ വൈറസ്, കുരങ്ങുപനി, അഞ്ചാം പനി, ഡെങ്കിപ്പനി, കുള്ളൻ പനി, കോളറ, മഞ്ഞപ്പനി, എന്നിവയാണ് മഞ്ഞ കാറ്റഗറിയായി ഉൾപ്പെട്ട രാജ്യങ്ങളിൽ വരുന്നത്. പോളിയോ, മലേറിയ, കൊവിഡ് തുടങ്ങിയ മറ്റു രാജ്യങ്ങളിൽ വരുന്നത് പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.