തെലങ്കാന ഇനി രേവന്ത് റെഡ്ഡിയുടെ കരങ്ങളില്‍; മല്ലുഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രി

തെലങ്കാന ഇനി രേവന്ത് റെഡ്ഡിയുടെ കരങ്ങളില്‍; മല്ലുഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ ചരിത്രം എഴുതി എ. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മല്ലുഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ നേതാക്കളുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ എല്‍ബി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു. രണ്ട് ദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് രേവന്ദ് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കോണ്‍ഗ്രസിനെ തെലങ്കാനയില്‍ വിജയ വഴിയിലെത്തിച്ച പിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍:

ഭട്ടി വിക്രമാര്‍ക മല്ലു (ഉപമുഖ്യമന്ത്രി)
എന്‍ ഉത്തംകുമാര്‍ റെഡ്ഡി
സി ദാമോദന്‍ രാജ നരസിംഹ
കോമതിറെഡ്ഡി വെങ്കട് റെഡ്ഡി
ഡുഡ്ഡില ശ്രീധര്‍ ബാബു
പൊന്‍ഗുലേറ്റി ശ്രീനിവാസ് റെഡ്ഡി
പൊന്നം പ്രഭാകര്‍
കൊണ്ട സുരേഖ
ഡി അനസൂയ സീതാക്ക
തുമ്മല നാഗേശ്വര റാവു
ജുപള്ളി കൃഷ്ണ റാവു
ഗഡ്ഡം പ്രസാദ് കുമാര്‍

ആന്ധ്രപ്രദേശില്‍ നിന്ന് വിഭജിച്ച് 2014 ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടതുമുതല്‍ കെസിആറിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് (നിലവില്‍ ബിആര്‍എസ്) ആണ് ഭരണം നടത്തിയിരുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം മൂന്ന് തിരഞ്ഞെടുപ്പാണ് തെലങ്കാനയില്‍ നടന്നത്. രണ്ടിലും തെലങ്കാന ടിആര്‍എസിനൊപ്പം നിന്നു.

സംസ്ഥാന തലത്തില്‍ നിന്ന് മാറി ദേശീയ തലത്തിലേക്ക് ടിആര്‍എസ് വിപുലീകരിക്കപ്പെട്ട് ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) ആയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പായിരുന്നു അടുത്തിടെ നടന്നത്. കെസിആര്‍ ഹാട്രിക് അടിക്കുമെന്ന് കരുതിയിരിക്കവെയാണ് രേവന്ത് റെഡ്ഡി പോര്‍മുഖത്തേക്ക് എത്തിയത്. ശേഷം തെലങ്കാന രാജ്യം തന്നെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വേദിയാകുകയായിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ കെസിആറും ബിആര്‍എസും വീണു. 119 മണ്ഡലങ്ങളില്‍ 68 എണ്ണം കോണ്‍ഗ്രസിനൊപ്പം നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.