ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജന്‍സികള്‍. ലോകത്തിലെ ഏറ്റവും വലിയ ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.
സൈബര്‍ ഹൈജീന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ നടപ്പിലാക്കാനും വിവരങ്ങള്‍ ചോരുന്നത് തടയാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സൈബര്‍ സുരക്ഷ ബലപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ശക്തമാക്കാനും മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ ഡിജിറ്റല്‍ ശൃംഖലയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും വിവരങ്ങള്‍ ചോര്‍ത്താനും ഈ മാസം 11 ന് 'സൈബര്‍ പാര്‍ട്ടി' നടത്തുമെന്നാണ് ഹാക്കര്‍ സംഘം അറിയിച്ചിരിക്കുന്നത്.
സമൂഹ മാധ്യമമായ ടെലഗ്രാം ചാനലുകള്‍ വഴിയാണ് പാകിസ്ഥാനില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഹാക്കര്‍ സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മേഖലകളെയാണ് ഈ സംഘം കൂടുതലായി ലക്ഷ്യമിടാന്‍ സാധ്യതയെന്നാണ് സൂചന. അതിനാല്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന് മുന്‍പ് നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് ഈ ഗ്രൂപ്പ് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഇതിനിടെ സ്വീഡനില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ സംഘം സൈബര്‍ ആക്രമണം
നടത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.