ഫിലാഡൽഫിയ അതിരൂപതയിലേക്ക് മൂന്ന് പുതിയ സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫിലാഡൽഫിയ അതിരൂപതയിലേക്ക് മൂന്ന് പുതിയ സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഫിലാഡൽഫിയ അതിരൂപതയിലേക്ക് മൂന്ന് പുതിയ സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. അതിരൂപതയിലെ 1.5 ദശലക്ഷം കത്തോലിക്കരെ സേവിക്കുന്നതിനായി ആർച്ച് ബിഷപ്പ് നെൽസൺ പെരസിനും നിലവിലെ സഹായ മെത്രാൻ ജോൺ മക്കിന്റയറിനും ഒപ്പം ഫാദർമാരായ കീത്ത് ചൈലിൻസ്കി, ക്രിസ്റ്റഫർ കുക്ക്, എഫ്രെൻ എസ്മില്ല എന്നിവരെയാണ് മാർപാപ്പ പുതിയതായി നിയമിച്ചത്. ബിഷപ്പ് മൈക്കിൾ ഫിറ്റ്‌സ്‌ജെറാൾഡ് ബിഷപ്പ് തിമോത്തി സീനിയറും വിരമിക്കുന്ന സാഹചര്യലത്തിലാണ് പുതിയ സഹായ മെത്രാന്മാരെ നിയമിച്ചത്

ഫാദർ കീത്ത് ചിലിൻസ്കി

ന്യൂയോർക്കിലെ ഷെനെക്‌ടഡി സ്വദേശിയായ ഫാദർ കീത്ത് ചിലിൻസ്‌കി ടെമ്പിൾ യൂണിവേഴ്‌സിറ്റിയിലും സെന്റ് ചാൾസ് ബോറോമിയോ സെമിനാരിയിലും പഠിച്ചു. വിർജീനിയയിലെ സ്റ്റെർലിങ്ങിലുള്ള ഡിവൈൻ മേഴ്‌സി യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 2007 ൽ ഫിലാഡൽഫിയ അതിരൂപതയിൽ പൗരോഹിത്യം സ്വീകരിച്ച അദേഹം സെന്റ് ആൻസൽമിന്റെ ഇടവക വികാരിയായും 2022 മുതൽ സെന്റ് ചാൾസ് ബോറോമിയോ സെമിനാരിയുടെ റെക്ടറായും സേവനമനുഷ്ഠിച്ചു. നെബ്രാസ്കയിലെ ഒമാഹയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രീസ്റ്റ്ലി ഫോർമേഷന്റെ ഇൻസ്ട്രക്ടറായും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാദർ ക്രിസ്റ്റഫർ കുക്ക്

ഫിലാഡൽഫിയയിലെ മെഡോബ്രൂക്കിൽ ജനിച്ച ഫാദർ ക്രിസ്റ്റഫർ കുക്ക് യൂണിവേഴ്സിറ്റി ഓഫ് ഡെലവെയർ, സെന്റ് ചാൾസ് ബോറോമിയോ സെമിനാരി എന്നിവിടങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി. 2006 ൽ ഫിലാഡൽഫിയ അതിരൂപതയിൽ വൈദികനായി നിയമിതനായ അദേഹം 2013 ൽ സെന്റ് ചാൾസ് ബോറോമിയോ ഫാക്കൽറ്റിയിൽ ചേർന്നു. അവിടെ അദേഹം നിലവിൽ ദൈവശാസ്ത്ര സെമിനാരിയിലും ദൈവശാസ്ത്ര രൂപീകരണ ടീമിലും പുരുഷന്മാരുടെ ഡീനായി സേവനമനുഷ്ഠിക്കുന്നു.

മുമ്പ് പെൻസിൽവാനിയയിലെ നോറിസ്‌ടൗണിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ അഡ്മിനിസ്‌ട്രേറ്ററായും ഫിലാഡൽഫിയയിലെ സെന്റ് മാർട്ടിൻ ഓഫ് ടൂർസിൽ ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. ഒരു വൈദികനാകുന്നതിന് മുമ്പ് കെമിക്കൽ മാനുഫാക്ചറിംഗ് ഡിസൈനിലും പ്രവർത്തിച്ചിട്ടുണ്ട്.

ഫാദർ എഫ്രെൻ വി എസ്മില്ല

സാൻ പാബ്ലോ രൂപതയിൽ ഫിലിപ്പീൻസിലെ ലഗൂണയിലെ നാഗകാർലാൻ സ്വദേശിയായ ഫാദർ എഫ്രെൻ എസ്മില്ല അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് മനിലയിലെ സാൻ ബേഡ കോളേജിൽ പഠിച്ചു. സെന്റ് ചാൾസ് ബോറോമിയോ സെമിനാരിയിൽ നിന്ന് ബിരുദം നേടിയ അദേഹം 1993 ൽ ഫിലാഡൽഫിയയിൽ പൗരോഹിത്യം സ്വീകരിച്ചു.

മുമ്പ് പെൻസിൽവാനിയയിലെ വാളിംഗ്ഫോർഡിലുള്ള സെന്റ് ജോൺ ക്രിസോസ്റ്റമിലും ഫിലാഡൽഫിയയിലെ വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെ ദൈവാലയത്തിലും ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. സെന്റ് ചാൾസ് ബോറോമിയോ സെമിനാരിയിൽ പാസ്റ്ററൽ രൂപീകരണത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. 2021 മുതൽ പെൻസിൽവാനിയയിലെ എൽകിൻസ് പാർക്കിലെ സെന്റ് ജെയിംസ് ഇടവകയിൽ ശുശ്രൂഷ ചെയ്യുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.