പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ബിഎസ്പി എംപി ഡാനിഷ് അലിക്ക് സസ്പെന്‍ഷന്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ബിഎസ്പി എംപി ഡാനിഷ് അലിക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ബിഎസ്പി എംപി ഡാനിഷ് അലിയെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് അദേഹത്തിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന.

'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നിങ്ങള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും നിങ്ങള്‍ തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ബിഎസ്പി പ്രസ്താവനയില്‍ പറഞ്ഞത്. 2019 മുതല്‍ ഉത്തര്‍പ്രദേശിലെ അംരോഹ ലോക്സഭാ മണ്ഡലത്തെയാണ് അലി പ്രതിനിധീകരിക്കുന്നത്.

ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദേഹം കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്ത് ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു.

ഡാനിഷ് അലി വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2017ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡി(എസ്)-കോണ്‍ഗ്രസ് സഖ്യത്തിന് പിന്നിലെ പ്രധാന ശക്തിയും മുഖവുമായി ഉയര്‍ന്ന് വന്ന നേതാവാണ് ഡാനിഷ് അലി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.