രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നു.

ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ് , ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റി സെക്രട്ടറി കല്ലിയൂര്‍ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ടാഗോര്‍ തിയറ്റര്‍ പരിസരത്തെ എക്‌സിബിഷന്‍ സ്റ്റാളില്‍ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ടു വരെയാണ് ഭക്ഷണ വിതരണം.

അതേസമയം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ ചിത്രം അക്കിലിസ് ഉള്‍പ്പടെ നാളെ പ്രദര്‍ശിപ്പിക്കുന്നത് അഞ്ച് മത്സര ചിത്രങ്ങളാണ്. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാനുഷിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈവിള്‍ ഡസ് നോട്ട് എക്‌സിസ്‌ററ്, സണ്‍ഡേ, അക്കിലിസ്, പ്രിസണ്‍ ഇന്‍ ദി ആന്റെസ്, സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ സ്‌ക്രീനിലെത്തുക.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന്‍ റുസ്യുകെ ഹാമാഗുച്ചിയാണ് ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റിന്റെ സംവിധായിക . ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികള്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.