കളിപ്പാട്ടത്തില്‍ സ്നൈപ്പര്‍ റൈഫിള്‍, എകെ 47; ഹമാസ് ഒളിത്താവളമാക്കിയ സ്‌കൂളില്‍ ഇസ്രയേല്‍ സൈനികര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കളിപ്പാട്ടത്തില്‍ സ്നൈപ്പര്‍ റൈഫിള്‍, എകെ 47; ഹമാസ് ഒളിത്താവളമാക്കിയ സ്‌കൂളില്‍ ഇസ്രയേല്‍ സൈനികര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഗാസ: ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്‌കൂളുകള്‍ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളില്‍ ഹമാസുമായി ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഹമാസ് പ്രവര്‍ത്തകരെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേല്‍ സൈന്യം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ടെഡി ബെയര്‍ പാവയ്ക്കുള്ളില്‍ സ്നൈപ്പര്‍ റൈഫിളും വെടിക്കോപ്പും വരെ കണ്ടെത്തിയെന്ന് സൈന്യം വ്യക്തമാക്കുന്നു.

മറ്റൊരു സ്‌കൂളിലെ ക്‌ളാസ് മുറിയില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ആയുധങ്ങളും ഇസ്രയേലി പ്രതിരോധ സേന(ഐ.ഡി.എഫ്)യ്ക്ക് ലഭിച്ചു. ചില ആയുധങ്ങളാകട്ടെ പാലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള മുദ്രവച്ച ബാഗുകളിലാണ് കണ്ടെത്തിയത്. ഇത് ഇത്തരം സംവിധാനങ്ങളെയും കുട്ടികളെയും ഹമാസ് ഇസ്രയേലിനെതിരായ പോരാട്ടത്തിന് മനപൂര്‍വ്വം ഉപയോഗിക്കുന്നു എന്നതിന് തെളിവാണെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു. കുട്ടികളുടെ കളിസ്ഥലത്തും ബാക്പാക്കിലും കിടക്കയുടെ അടിയിലും വരെ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സൈന്യം വെളിപ്പെടുത്തുന്നു.

കൂടാതെ എകെ-47 തോക്കുകള്‍, ഗ്രനേഡ്, മറ്റ്തരം ആയുധങ്ങള്‍ എന്നിവയും സ്‌കൂളുകളില്‍ നിന്ന് ലഭിച്ചു. തെക്കന്‍ ഗാസയിലേക്ക് നീങ്ങണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ട ഇടങ്ങളിലടക്കം ഇസ്രയേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തണം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 15 അംഗ കൗണ്‍സിലില്‍ 13-1 ആയിരുന്നു പ്രമേയത്തിന് ലഭിച്ച വോട്ട്. യുകെ വിട്ടു നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.