ഹമാസ്: ഹമാസ് സ്ഥാപക നേതാവ് യഹ്യ സിൻവാറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘത്തെ ‘ഭ്രാന്തൻമാർ’ എന്ന് വിശേഷിപ്പിച്ച് ഹമാസ് മുൻ മന്ത്രി യൂസഫ് അൽ - മാൻസി. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ മാരകമായ ആക്രമണത്തിന്റെ സൂത്രധാരനായ സിൻവാറിനെ "വോക്കിങ് ഡെഡ് മാൻ" എന്നാണ് അൽ - മാൻസി വിശേഷിപ്പിച്ചത്.
സിൻവാറും കൂട്ടരും ഞങ്ങളെ നശിപ്പിച്ചുവെന്നാണ് ഗാസ മുനമ്പിലെ ആളുകൾ പറയുന്നത്. നമ്മൾ അവരെ ഒഴിവാക്കണം. സിൻവാറിനെ പിന്തുണയ്ക്കുന്ന ആരെയും ഗാസ മുനമ്പിൽ ഞാൻ കണ്ടിട്ടില്ല. സിൻവാറിനെ ആർക്കും ഇഷ്ടമല്ല. അവനിൽ നിന്ന് ദൈവം നമ്മെ മോചിപ്പിക്കണമെന്ന് രാവും പകലും പ്രാർത്ഥിക്കുന്ന ആളുകളുണ്ടെന്ന് മന്ത്രി പങ്കിട്ട വീഡിയോയിലൂടെ പറയുന്നു.
അതിനിടെ ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി ഹമാസ് സായുധ വിഭാഗ വക്താവ് അബു ഉബൈദ. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്നാണ് ഹമാസിന്റെ പുതിയ ഭീഷണി. സൈനിക ശക്തിക്കോ നേതൃത്വത്തിനോ അല്ലെങ്കിൽ പിന്തുണക്കാർക്കോ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയില്ല. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൃത്യമായ ചർച്ചകൾ ആവശ്യമാണ്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബന്ദികൾ ജീവനോടെ തങ്ങളുടെ പക്കൽ നിന്ന് വിട്ടുകിട്ടില്ലെന്ന് അബു ഉബൈദ പറഞ്ഞു. ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിച്ച ബന്ദി കൊല്ലപ്പെട്ടത് തെളിവാണെന്നും ഓർമ്മപ്പെടുത്തലാണെന്നും ഹമാസ് വക്താവ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഇസ്രായേൽ സൈനിക തലവൻ യുഹ യെഗോർ ഹിർഷ്ബർഗ് കൊല്ലപ്പെട്ടത് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഉബൈദയുടെ പരാമർശം. അതുകൊണ്ട് നെതന്യാഹുവിനും മന്ത്രി ഗാലന്റിനും യുദ്ധ മന്ത്രിസഭയ്‌ക്കും ബന്ദികളെ ചർച്ചകളിലൂടെ അല്ലാതെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് ഹമാസ് വക്താവ് കൂട്ടിച്ചേർത്തു.
ഇതിനിടെ ഗാസയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പാവകുട്ടികളിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. മറ്റൊരു സ്‌കൂളിൽ നിന്ന് യുഎന്നിന്റെ റിലീഫ് ആൻഡ് വർക്‌സ് ഏജൻസിയുടെ ലോഗോ ഉള്ള ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. സൈന്യം ഇവിടങ്ങളിൽ തെരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.