കാലിഫോര്‍ണിയ: ശമ്പള കാര്യത്തില്‍ ലിംഗ വിവേചനം കാട്ടിയ ഡിസ്നിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി അമേരിക്കന്‍ കോടതി. 9,000 വനിതാ ജീവനക്കാരാണ് സമരം നടത്താനൊരുങ്ങുന്നത്. 2015 മുതല്‍ വൈസ് പ്രസിഡന്റ് പദവിക്ക് താഴെയുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരാണ് പോരാട്ടത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡിസ്നി ലാന്‍ഡ് ഹോട്ടലുകള്‍, തീംപാര്‍ക്ക്, ക്രൂയിസ് ലൈന്‍, ഡിസ്നി ഫിലിം, ടിവി സ്റ്റുഡിയോ, എബിസി, മാര്‍വെല്‍, ലൂക്കാസ് ഫിലിംസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ ജീവനക്കാരാണ് നിയമപോരാട്ടവുമായി മുന്നോട്ടു പോകുന്നത്.
കാലിഫോര്‍ണിയയിലെ തുല്യവേതന നിയമത്തിന് കീഴിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. കേസ് കൈകാര്യം ചെയ്യാന്‍ പറ്റാത്ത വിധിം വ്യാപിച്ചതാണെന്ന ഡിസ്നിയുടെ വാദങ്ങളെ കോടതി തള്ളി. കോടതി വിധിയില്‍ നിരാശയുണ്ടെന്ന ഡിസ്നി പ്രതികരിച്ചു. അടുത്ത വര്‍ഷം ഒക്ടോബറിനും മുമ്പ് വിചാരണ നടക്കുമെന്നാണ് പ്രതീക്ഷ.
വനിതാ ജീവനക്കാരെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി കമ്പനി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജോലിസമയത്തോ ജോലി സ്ഥലത്തോ മതിയായ പരിഗണനയോ ബഹുമാനമോ അടിസ്ഥാന അവകാശങ്ങളോ ഇവര്‍ക്ക് ലഭ്യമായിട്ടില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ലോറി ആന്‍ഡ്രൂസ് പറയുന്നു. ഇവര്‍ ഇവരുടെ ജോലി ഇഷ്ടപ്പെടുന്നു, അവര്‍ ഡിസ്നിയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇവരുടെ ആവശ്യം അര്‍ഹിക്കുന്ന അംഗീകാരവും തുല്യ വേതനവും ലഭിക്കണം എന്നത് മാത്രമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസ്നിയിലെ വ്യത്യസ്ത തസ്തികളിലായി പ്രവര്‍ത്തിച്ചുവരുന്ന വനിതാ ജീവനക്കാര്‍ക്ക് ഇതേ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ ജീവനക്കാരേക്കാള്‍ രണ്ട് ശതമാനം ശമ്പളം കുറവാണെന്ന് ആന്‍ഡ്രൂസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.