ഖജനാവ് കാലി: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ അനിശ്ചിതത്വത്തില്‍

ഖജനാവ് കാലി: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സപ്ലൈകോയുടെ ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ അനിശ്ചിതത്വത്തില്‍. പതിവ് പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

ക്രിസ്മസിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രമുള്ളപ്പോള്‍ വരുന്ന മന്ത്രിസഭയിലെങ്കിലും സപ്ലൈകോയ്ക്ക് തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഫെയറുകള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ക്വട്ടേഷനില്‍ എല്ലാ വര്‍ഷവും എണ്‍പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്ന സ്ഥാനത്ത് ഇത്തവണ നാല് കമ്പനികള്‍ മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുകയാണ് ക്വട്ടേഷന്‍ നല്‍കിയ നാല് കമ്പനികളും നല്‍കിയത്.

ഉഴുന്ന് കിലോയ്ക്ക് 125.36 -126.36 വരെയാണ് ക്വട്ടേഷനിലുള്ളത്. കഴിഞ്ഞ തവണ 120 രൂപയ്ക്കായിരുന്നു ടെന്‍ഡര്‍. മുളക് വില കിലോയ്ക്ക് 217.86 - 225.46 വരെ. 215 രൂപയായിരുന്നു കഴിഞ്ഞ തവണത്തെ കരാര്‍. ചെറുപയറിന് 139.89 മുതല്‍ 170 രൂപ വരെയാണ് ക്വോട്ട് ചെയ്തത്. 125 രൂപക്കായിരുന്നു കഴിഞ്ഞ ടെന്‍ഡര്‍. ഇവ അംഗീകരിച്ചാല്‍ സപ്ലൈകോ കൂടുതല്‍ ബാധ്യത ചുമക്കേണ്ടിവരും.

വിപണി ഇടപെടലില്‍ മാത്രം 1525 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് കുടിശിക നല്‍കാനുള്ളത്. വിപണി ഇടപടലിന് 500 കോടി രൂപ അനുവദിക്കാന്‍ ഭക്ഷ്യ വകുപ്പ് കഴിഞ്ഞ മാസം കത്ത് നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനവകുപ്പ് തുക നല്‍കിയിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.