കൊച്ചി: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് പതിവായി സ്വര്‍ണ വിപണിയില്‍ നിന്ന് വരുന്നത്. ഓരോ ദിവസവും വില കുറഞ്ഞുവരികയാണ്. 47080 രൂപ വരെ പവന് ഉയര്‍ന്നതോടെ ആശങ്കയിലായിരുന്നു ഉപയോക്താക്കള്‍. എന്നാല്‍ ഈ മാസം അഞ്ചിന് ശേഷം വിലയില്‍ തുടര്‍ച്ചയായ ഇടിവാണ് കാണുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45400 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്ന് 160 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5675 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1680 രൂപയുടെ കുറവാണുള്ളത്. എങ്കിലും ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 49000 രൂപ വരെ ചെലവ് വരും.
ഓഹരി വിപണിയിലുണ്ടായ കുതിപ്പ് സ്വര്‍ണ വില ഇടിയാന്‍ കാരണമായിട്ടുണ്ട്. ഡോളര്‍ സൂചിക ഉയര്‍ന്നതും സ്വര്‍ണ വില താഴാന്‍ ഇടയാക്കി. ഈ മാസം 1700 ഓളം രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും കുറവ് വന്നത് എന്ന കാര്യവും എടുത്ത് പറയേണ്ടതാണ്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.
ഡോളര്‍ സൂചികയിലുണ്ടായ ഉയര്‍ച്ചയാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. ഡോളര്‍ സൂചിക ഇന്ന് 103.96 ലാണുള്ളത്. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവുണ്ട്. 
സ്വര്‍ണ വില കുറഞ്ഞ സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കാനാണ് സാധ്യത. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാം. പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും. ബുക്ക് ചെയ്യുന്ന വേളയില്‍ ഇക്കാര്യത്തില്‍ ജ്വല്ലറികളുമായി സംസാരിച്ച് ധാരണയിലെത്തണം. ചില ജ്വല്ലറികള്‍ പണിക്കൂലി പൂര്‍ണമായി ഒഴിവാക്കുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.