ടെന്നസി: ക്രിസ്ത്യൻ മതം സ്വീകരിച്ചെന്ന് ആരോപിച്ച് മകനെ ആക്രമിച്ച മുസ്ലീം കുടുംബത്തിനെതിരെ കേസെടുത്ത് പൊലിസ്. ടെന്നസിയിലെ നാഷ്‌വില്ലെയിലെ ഒരു മുസ്‌ലിം കുടുംബമാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും സഹോദരനും ആവർത്തിച്ച് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി ഇര പൊലീസിനോട് പറഞ്ഞെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് മടങ്ങണമെന്ന് കുടുംബം ആവശ്യപ്പെടുന്നതായും ഇര ആരോപിച്ചു.
തൊഴിലുടമയാണ് പോലിസിനെ വിളിച്ച് കാര്യങ്ങൾ അറിയിച്ചത്. പൊലിസ് എത്തിയപ്പോൾ മകൻ ഭയത്താൽ വിറയ്ക്കുക ആയിരുന്നെന്നും മുഖത്ത് വെട്ടേറ്റതിന്റെ പാടുകൾ കാണപ്പെട്ടിരുന്നെന്നും പോലിസ് അറിയിച്ചു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ഗാർഹിക പീഡനം, ദേഹോപദ്രവം, മാരകായുധം കൊണ്ടുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പിതാവിനെയും അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. സഹോദരൻ ജോൺ കാഡും പിതാവ് നിക്ക് കാഡും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. അമ്മ റാവ ഖവാജി ഗാർഹിക പീഡനക്കേസിൽ കസ്റ്റഡിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.