പിറവി തിരുനാള്‍ ശുശ്രൂഷകള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍

പിറവി തിരുനാള്‍ ശുശ്രൂഷകള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍

ജക്കാര്‍ത്ത: ഈ വര്‍ഷം പിറവി തിരുനാള്‍ ശുശ്രൂഷകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്ന ക്രൈസ്തവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ മാനവ വികസന സാംസ്‌കാരിക മന്ത്രി മുഹാജിര്‍ എഫന്‍ഡി. എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനകള്‍ സുരക്ഷിതമായ രീതിയില്‍ നിര്‍വഹിക്കാനുള്ള അവകാശം ഉണ്ടെന്ന് അദേഹം വ്യക്തമാക്കി.

'യേശു ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതില്‍ ക്രിസ്ത്യാനികളും ക്രൈസ്തവ ദേവാലയങ്ങളും കഴിഞ്ഞ വര്‍ഷം വലിയ തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് ആവര്‍ത്തിക്കുവാന്‍ ഈ വര്‍ഷം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിവേചനം തടയാന്‍ താന്‍ ആഗ്രഹിക്കുന്നു.

എല്ലാവര്‍ക്കും ഒരേ സേവനം ലഭിക്കണം, വിവേചനം പാടില്ല. ബുദ്ധിമുട്ടുകള്‍ കാരണം നിങ്ങള്‍ക്ക് ആരാധന നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഓരോ പ്രദേശത്തെയും മതകാര്യ മന്ത്രാലയത്തിന് കീഴില്‍ സര്‍ക്കാര്‍ അവ നല്‍കുമെന്ന് അദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യയില്‍ ക്രിസ്തുമസ് കാലങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും നടക്കുക പതിവാണ്. ഇപ്രാവശ്യമെങ്കിലും ഈ അവസ്ഥയ്ക്ക് അറുതി വരും എന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള ക്രൈസ്തവര്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.